11
Sep 2025
Sun
11 Sep 2025 Sun

ഡൽഹി നാഷനൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്‌സിനു (NESTS) കീഴിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 7,267 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: ഒക്ടോബർ 23.

ഒഴിവുകൾ:

ടി.ജി.ടി (3,962), പി.ജി.ടി (1,460), ഹോസ്റ്റൽ വാർഡൻ (635), ഫീമെയിൽ സ്റ്റാഫ് നഴ്‌സ് (550), ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (ജെ.എസ്.എ) (228), പ്രിൻസിപ്പൽ (225), ലാബ് അറ്റൻഡന്റ് (146), അക്കൗണ്ടന്റ് (61).

യോഗ്യത, പ്രായപരിധി, ശമ്പളം:

* പ്രിൻസിപ്പൽ: പി.ജി, ബി.എഡ്, 12 വർഷ പരിചയം , പ്രായം 20- 50 വയസ് , 78,800-2,09,200 രൂപ.

* പി.ജി.ടി (ഇംഗ്ലിഷ്, ഹിന്ദി, മാത്സ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, റീജനൽ ലാംഗ്വേജ്): ബന്ധപ്പെട്ട വിഷയത്തിൽ ഇന്റഗ്രേറ്റഡ് പി.ജി, ബി.എഡ്/എം.എഡ്, വയസ് 40 , 47,600-1,51,100 രൂപ.

* ടി.ജി.ടി: ബന്ധപ്പെട്ട വിഷയത്തിൽ 4 വർഷ ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ബി.എഡ്/എം.എഡ്, സിടെറ്റ്, വയസ് 35, 44,900-1,42,400 രൂപ.

* ഫീമെയിൽ സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിങ് (ഓണേഴ്സ്)/ബി.എസ്.സി നഴ്‌സിങ് (റഗുലർ)/പോസ്റ്റ് ബി.എസ്.സി നഴ്സിങ്, സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്‌ട്രേഷൻ, കുറഞ്ഞത് 50 കിടക്കകളുള്ള ഹോസ്പിറ്റലിൽ രണ്ടര വർഷ പരിചയം, വയസ് 35, 29,200-92,300 രൂപ.

* ഹോസ്റ്റൽ വാർഡൻ: 4 വർഷം ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കിൽ ബിരുദം, വയസ് 35, 29,200-92,300 രൂപ.

* അക്കൗണ്ടന്റ്: കൊമേഴ്‌സ് ബിരുദം, വയസ് 30, 35,400-1,12,400 രൂപ.

* ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്:

പ്ലസ് ടു ജയം, ഇംഗ്ലിഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും ടൈപ്പിങ് വേഗം, വയസ് 30, 19,900-63,200 രൂപ .

* ലാബ് അറ്റൻഡന്റ്: പത്താം ക്ലാസ് ജയം, സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്‌നിക് അല്ലെങ്കിൽ പ്ലസ് ടു സയൻസ്, വയസ് 30, 18,000-56,900 രൂപ .

അപേക്ഷാ ഫീസ്: പ്രിൻസിപ്പൽ -2,000

പി.ജി.ടി -1,500.

മറ്റുള്ള തസ്തികകൾക്ക് -1.000. (പട്ടികവിഭാഗം, ഭിന്നശേഷി ക്കാർക്കു ഫീസില്ല.

official website https://emrs.tribal.gov.in/

National Education Society for Tribal Students (NESTS) announced 7267 vacancies for various teaching and non-teaching posts in EMRSs (Eklavya Model Residential Schools). The EMRS Notification 2025 has been released for Principal, Post Graduate Teachers (PGT), Trained Graduate Teachers (TGT), Hostel Warden (Male/ Female), Female Staff Nurse, Accountant, Junior Secretariat Assistant (JSA), and Lab Attendant posts.