12
Jul 2025
Sat
12 Jul 2025 Sat
Apply online for inclusion of name in electoral roll through online

വോട്ടര്‍ പട്ടികയില്‍ പേരില്ലേ? നിങ്ങള്‍ക്ക് തന്നെ ചേര്‍ക്കാം, പേര് തിരുത്തണോ? അതിനും ഇപ്പോള്‍ ഓണ്‍ലൈനില്‍ അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം | Apply online for inclusion of name in electoral roll

whatsapp വോട്ടര്‍ പട്ടികയില്‍ പേരില്ലേ? നിങ്ങള്‍ക്ക് തന്നെ ചേര്‍ക്കാം, പേര് തിരുത്തണോ? അതിനും ഇപ്പോള്‍ ഓണ്‍ലൈനില്‍ അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം | Apply online for inclusion of name in electoral roll
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുരവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും അത് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് അത് ഉള്‍പ്പെടുത്താനും പേര് തിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുമുള്ള അവസരം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ (Citizen Profile) താഴെ പറയും പ്രകാരമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് (www.sec.kerala.gov.in) Sign In പേജിലെ Citizen Regitsration വഴി പേരും മൊബൈല്‍ നമ്പരും പാസ്‌വേഡും നല്‍കി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഒടിപി ഓതന്റിക്കേഷന്‍ നടന്ന മൊല്‍ൈ നമ്പര്‍ ആയിരിക്കും ലോഗിന്‍ ചെയ്യാനുള്ള യൂസര്‍നെയിം.
  • യൂസര്‍നെയിം, പാസ്‌വേഡ് നല്‍കി ലോഗിന്‍ ചെയ്യുക. പ്രൊഫൈലില്‍ ഫോം 4, ഫോം 5, ഫോം 6, ഫോം 7 ഉം അപേക്ഷകള്‍ സമര്‍പ്പിക്കാം. വലതുവശത്ത് മുകളിലായി ഹെല്‍പില്‍ സ്‌ക്രീന്‍ കാസ്റ്റ് വീഡിയോകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ട രീതി മുഴുവനായി ആ വീഡിയോകളില്‍ കാണാവുന്നതാണ്.
  • അതാത് പ്രൊഫൈല്‍ വഴി സമര്‍പ്പിച്ച അപേക്ഷകളുടെ ലിസ്റ്റും ബന്ധപ്പെട്ട ഫോമുകളും ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാകുന്നതാണ്. ഓരോ അപേക്ഷയിന്മേലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എടുത്ത നടപടികളെ സംബന്ധിച്ച വിവരം സ്റ്റാറ്റസ് ഓപ്ഷന്‍ വഴി അപേക്ഷകര്‍ക്ക് അറിയാം.
  • നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ https://sec.kerala.gov.in/rfs/search/index ഈ ലിങ്കില്‍ EPIC(വോട്ടര്‍ ഐഡി ) നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്താല്‍ മതിയാകും.
  • കരട് വോട്ടര്‍ പട്ടിക കാണുന്നതിനായി https://www.sec.kerala.gov.in/public/voters/list ഈ ലിങ്ക് സന്ദര്‍ശിക്കുക.

പേര് ഉള്‍പ്പെടുത്തല്‍ Name Inclusion (Form 4)

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ കേരളത്തില്‍ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ നല്‍കി മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും ആദ്യമായി പേര് ചേര്‍ക്കുന്നതിനും Name Inclusion (Form 4) എന്ന ബട്ടണ്‍ സെലക്ട് ചെയ്യുക.
ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍ എന്നിവ തിരഞ്ഞെടുക്കുക. അതേ ഭാഗത്തിന്റെ വോട്ടര്‍ പട്ടികയിലെ നിങ്ങളുടെ കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍ കൊടുത്ത ശേഷം വോട്ടറുടെയും രക്ഷകര്‍ത്താവിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തുക.

വോട്ടറുടെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത് proceed ക്ലിക്ക് ചെയ്യുക
വോട്ടര്‍ നല്‍കിയ വിവരങ്ങള്‍ സ്‌ക്രീനില്‍ ലഭ്യമാകും. അവ പരിശോധിച്ചതിന് ശേഷം ശരിയാണെങ്കില്‍ Confirm Application button click ചെയ്യുക. അപേക്ഷ സമര്‍പ്പിക്കപ്പെട്ടതായി സ്‌ക്രീനില്‍ തെളിയുന്നതാണ്.
പ്രൊഫൈല്‍ ഹോം പേജില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ കാണാന്‍ സാധിക്കുന്നതാണ്. അപേക്ഷയുടെ പകര്‍പ്പും (Form 4) Hearing Notice (Form 12) ഉം അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

തിരുത്തലുകള്‍ (Corrections Form 6)

നിലവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോറം 6 ല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അതിനായി Corrections (Form 6) എന്ന ബട്ടണ്‍ സെലക്ട് ചെയ്യുക.
വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി Get Data ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
വോട്ടറുടെ നിലവിലെ വിവരങ്ങള്‍ സ്‌ക്രീനിന്റെ ഇടത് വശത്ത് ലഭിക്കുന്നതാണ്. വേണ്ട തിരുത്തലുകള്‍ വലതുവശത്തെ കോളങ്ങളില്‍ ചേര്‍ക്കാവുന്നതാണ്
ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.
പ്രൊഫൈല്‍ ഹോം പേജില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ കാണാന്‍ സാധിക്കുന്നതാണ്. പട്ടികയില്‍ നിലവില്‍ നല്‍കിയ ഫോട്ടോയാണ് മാറ്റം വരുത്തേണ്ടതെങ്കില്‍ ‘Change Photo’ button ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ് .
പ്രൊഫൈല്‍ ഹോം പേജില്‍ അപേക്ഷയുടെ പകര്‍പ്പും (Form 6) Hearing Notice (Form 15) ഉം അപ്പോള്‍ തന്നെ download ചെയ്യാവുന്നതാണ്.

ട്രാന്‍സ്‌പൊസിഷന്‍ (Transposition Form 7)

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു നിയോജക മണ്ഡലം/വാര്‍ഡില്‍ നിന്ന് മറ്റൊരു നിയോജക മണ്ഡലം/വാര്‍ഡിലേക്കോ, ഒരു നിയോജക മണ്ഡലത്തിലെ/വാര്‍ഡിലെ ഒരു ഭാഗത്തില്‍ നിന്ന് മറ്റൊരു ഭാഗത്തിലേക്കോ മാറുന്നതിനായി ഫോറം 7ല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്, അതിനായി Transposition (Form 7) ബട്ടണ്‍ സെലക്ട് ചെയ്യുക.

വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി Get Data ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

വോട്ടറുടെ നിലവിലെ വിവരങ്ങള്‍ സ്‌ക്രീനിന്റെ ഇടത് വശത്ത് ലഭിക്കുന്നതാണ്. വേണ്ട മാറ്റങ്ങള്‍ വലതുവശത്തെ കോളങ്ങളില്‍ നിന്ന് സെലക്ട് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പ്രൊഫൈല്‍ ഹോം പേജില്‍ അപേക്ഷയുടെ പകര്‍പ്പും (Form 7) Hearing Notice (Form 15A) ഉം അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഡെലീഷന്‍ (Deletion Form 5)

വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പെടുത്തുന്നതിലുള്ള/നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമര്‍പ്പിക്കുന്നതിനായി ഫോറം 5ല്‍ അപേക്ഷ സമര്‍പ്പിക്കണം. അതിനായി Deletion Form 5 ന്റെ ആവശ്യമുള്ള ബട്ടണ്‍സെലക്ട് ചെയ്യുക.
വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിലുള്ള ആക്ഷേപം (Objection to Name inclusion) സമര്‍പ്പിക്കുന്നതിന് വോട്ടറുടെ ആപ്ലിക്കേഷന്‍ ഐഡി നല്‍കി Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
ശേഷം ആക്ഷേപം സമാര്‍പ്പിക്കുന്നയാളുടെ വിവരങ്ങളും കാരണങ്ങളും രേഖപ്പെടുത്തി Submit ചെയ്യുക.
നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനായി (Application for Name Deletion) വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി Get Data ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
ശേഷം ആക്ഷേപം സമാര്‍പ്പിക്കുന്നയാളുടെ വിവരങ്ങളും കാരണങ്ങളും രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
ഫോറം 5 അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം പ്രൊഫൈലില്‍ നിന്നും അപേക്ഷ പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാല്‍ മുഖേനയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്, അല്ലാത്തപക്ഷം അപേക്ഷ സ്വീകരിക്കുന്നതല്ല.

Apply online for inclusion of name in electoral roll through online