08
Mar 2023
Thu
08 Mar 2023 Thu

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അധ്യാപിക മരിച്ചു. നെടുമങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും അഴീക്കോട് വളപ്പെട്ടി സ്വദേശിനിയുമായ മുംതാസ് ആണ് മരിച്ചത്.

മുംതാസിന്റെ മാതാവ് നാദിറ(67)രാവിലെ കൊല്ലപ്പെട്ടിരുന്നു. വ്യാഴം രാവിലെയാണ് മുംതാസിനെയും മാതാവ് നാദിറയെയും മുംതാസിന്റെ ഭര്‍ത്താവ് അലി അക്ബര്‍ ആക്രമിച്ചത്. മെഡിക്കല്‍ കോളജ് ജീവനക്കാരായ അലി ആക്രമണശേഷം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകകാരണമെന്നാണ് ലഭിക്കുന്ന വിവരം.