16
Mar 2026
Mon
16 Mar 2026 Mon
kerala sir

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാനദിവസമായ 2026 മാര്‍ച്ച് 23വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

18 വയസ് പൂര്‍ത്തിയാകുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. voters.eci.gov.in വെബ്സൈറ്റ് വഴിയോ ‘വോട്ടര്‍ ഹെല്‍പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. വെബ്സൈറ്റിലെ ‘ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍’
ലിങ്കില്‍ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടര്‍മാര്‍ക്ക് ‘ഫോം 6 എ’ യുമുണ്ട്.

ബിഎല്‍ഒമാരെ ബന്ധപ്പെട്ടാലും സഹായം ലഭിക്കും. കൂടാതെ ബൂത്ത് മാറാനും താമസസ്ഥലം മാറ്റാനും ഫോം 8 ഉപയോഗിക്കാം.

അപേക്ഷയോടൊപ്പം കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്യണം.

അടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും വേണം. ബിഎല്‍ഒമാര്‍ നേരിട്ടെത്തി പരിശോധിച്ചാണ് പേര് ഉള്‍പ്പെടുത്തുക.