ബാങ്ക് ജീവനക്കാരുടെ പിഴവിനെ തുടര്‍ന്ന് യുവതിയുടെ അക്കൗണ്ടിലെത്തിയത് 10 കോടി രൂപ. ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലക്കാരിയായ റിത പണം പിന്‍വലിക്കാന്‍ എടിഎം കൗണ്ടറിലെത്തിയപ്പോഴാണ് തന്റെ അക്കൗണ്ടില്‍ വന്‍ തുകയുള്ള കാര്യം തിരിച്ചറിയുന്നത്.9,99,49,588 രൂപയായിരുന്നു എടിഎം സ്‌ക്രീനില്‍ ബാലന്‍സ് കാണിച്ചത്.
|
ഇതു വിശ്വസിക്കാനാവാതെ രണ്ടാം തവണയും കാര്‍ഡ് ഇട്ട് ബാലന്‍സ് നോക്കിയപ്പോള്‍ ഇതേ തുക തന്നെ കാണിച്ചു. വന്‍ തുക അക്കൗണ്ടില്‍ ബാലന്‍സ് കാണിക്കുന്നതിന്റെ ദൃശ്യം റിത മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അക്കൗണ്ടില്‍ കിടക്കുന്ന പണം തന്റേതല്ലാത്തതിനാല്‍ യുവതി പണം പിന്‍വലിക്കാന്‍ തയ്യാറായില്ല.
അക്കൗണ്ടില്‍ വന്‍ തുക കാണുന്ന കാര്യം അറിയിക്കാന്‍ കര്‍ഷകനായ ഭര്‍ത്താവിനെയും കൂട്ടി യുവതി ബാങ്കിലെത്തിയെങ്കിലും അവധിയായതിനാല്‍ തുറന്നിരുന്നില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്നോ ട്രാന്‍സാക്ഷന്‍ പിശകോ ആയിരിക്കും യുവതിയുടെ അക്കൗണ്ടിലേക്ക് ഇത്രയധികം പണമെത്താന്‍ കാരണമെന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിംഗഞ്ച് ശാഖാ മാനേജര്‍ റിഷികാന്ത് പാണ്ഡേ പ്രതികരിച്ചു. വിവരമറിഞ്ഞ ഒട്ടേറെപ്പേര്‍ യുവതിയുടെ സത്യസന്ധതയെ പ്രശംസിക്കുകയും ചെയ്തു.
ALSO READ: ഇറാനില്‍ കരയുദ്ധത്തിനിറങ്ങാന്‍ യുഎസ്; ലക്ഷ്യം ഖാര്‍ഗ് ദ്വീപുകള്‍ അടക്കം പിടിച്ചെടുക്കല്‍



