21
Feb 2026
Sat
21 Feb 2026 Sat
guruvayur hundi collection

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ വീണ്ടും നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് അസാധുവാക്കപ്പെട്ട നോട്ടുകളുടെ വലിയൊരു ശേഖരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാനമായ രീതിയില്‍ ഭണ്ഡാരത്തില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും, ആരാണ് ഇത്തരത്തില്‍ അസാധു നോട്ടുകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തവണ ആകെ 71,500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്. 33 എണ്ണം പഴയ 500 രൂപ നോട്ടുകളാണ്. അവശേഷിക്കുന്നവയില്‍ 22 എണ്ണം പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകളും, 11 എണ്ണം പഴയ 1000 രൂപ നോട്ടുകളുമാണ്. നിയമപരമായി വിനിമയ മൂല്യമില്ലാത്ത ഈ നോട്ടുകള്‍ എന്തിനാണ് ഭക്തര്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് എന്നത് അധികൃതരെ കുഴപ്പിക്കുന്നുണ്ട്.

ആകെ വരുമാനവും സ്വര്‍ണ്ണ-വെള്ളി ശേഖരവും

ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആകെ 6,66,59,823 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. പണത്തിന് പുറമെ വലിയ തോതിലുള്ള സ്വര്‍ണ്ണവും വെള്ളിയും ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചു. 1.8927 കിലോഗ്രാം സ്വര്‍ണ്ണവും 28.810 കിലോഗ്രാം വെള്ളിയുമാണ് ഇക്കുറി ഭണ്ഡാരത്തിലെത്തിയത്. ധനലക്ഷ്മി ബാങ്കിന്റെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണുന്നതിനുള്ള മേല്‍നോട്ട ചുമതല.

ഡിജിറ്റല്‍ ഭണ്ഡാരങ്ങളിലൂടെയുള്ള വരുമാനം

നേരിട്ടുള്ള സമര്‍പ്പണത്തിന് പുറമെ വിവിധ ബാങ്കുകളുടെ ഇ-ഭണ്ഡാരങ്ങള്‍ (ഡിജിറ്റല്‍ പേയ്‌മെന്റ്) വഴിയും വലിയൊരു തുക ക്ഷേത്രത്തിന് ലഭിച്ചു. എസ്.ബി.ഐ കിഴക്കേ നടയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ അക്കൗണ്ടില്‍ 2,07,164 രൂപയും ധനലക്ഷ്മി ബാങ്ക് വഴി1,72,550 രൂപ. ഐസിഐസിഐ ബാങ്ക് അക്കൗണ്ടില്‍ 97,082,
യു.ബി.ഐ പടിഞ്ഞാറെ നടയിലെ യു ബി ഐ ബാങ്ക് അക്കൗണ്ടില്‍ 86,673 രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി 51,55 രൂപ, ഇന്ത്യന്‍ ബാങ്കില്‍ 8,603 രൂപ എന്നിങ്ങനെയാണ് ഈ ഭണ്ഡാരങ്ങളിലൂടെ ക്ഷേത്രത്തിന് ലഭിച്ച തുകകള്‍.