04
                Nov 2025
 Mon
                    ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസ അപേക്ഷകള്‍ ഭൂരിഭാഗവും റദ്ദാക്കി കാനഡ. നാല് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അതില്‍ മൂന്നും റദ്ദാക്കുകയാണ് കാനഡയെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും സ്റ്റുഡന്റ് വിസ സംബന്ധമായ തട്ടിപ്പുകളെ തടയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
  | 
ആഗസ്തില്‍ മാത്രം ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസ അപേക്ഷയില്‍ 74 ശതമാനവും അധികൃതര്‍ നിരസിച്ചു. 2023 ആഗസ്തില്‍ നിരസിച്ച അപേക്ഷകള്‍ 34 ശതമാനമായിരുന്നു. 2023 ആഗസ്തില്‍ 20900 അപേക്ഷകള്‍ അംഗീകരിച്ചപ്പോള്‍ 2025 ആഗസ്തില്‍ ഇത് 4515 ആയി ചുരുക്കുകയായിരുന്നു.
ALSO READ:എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികള്‍ വടുതലയില്‍ പിടിയില്‍
                                
                            
                                
                                
                                
                                    
                                    
                        
                        