27
Sep 2023
Tue
27 Sep 2023 Tue

ഫേസ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎ. ശബരിമല ശ്രീകോവിലിലെ ‘തത്വമസി’യുടെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പങ്കുവച്ചിരിക്കുന്നത്. പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ പാറശാല ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചാണ്ടി ഉമ്മൻ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയിരുന്നു. രണ്ട് ചാക്ക് പഞ്ചസാര കൊണ്ടാണ് തുലാഭാരം നടത്തിയത്. ദീപാരാധന തൊഴുത് പുഷ്പാഞ്ജലി നടത്തിയ ശേഷമാണ് 90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 37,719 വോട്ടുകളുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.

നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മൻ അഭിവാദ്യം ചെയ്തു.

പ്രതിപക്ഷ ബെഞ്ച് ആവേശത്തോടെ ചാണ്ടി ഉമ്മനെ സ്വീകരിച്ചു. തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ അരികിലാണ് ചാണ്ടി ഉമ്മന്‍റെ ഇരിപ്പിടം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ വിളക്ക് തെളിയിച്ചാണ് തിരുവനന്തപുരം പതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ചാണ്ടി ഉമ്മന്‍ ഇറങ്ങിയത്.

പഴവങ്ങാടി ആറ്റുകാല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, പാളയം മസ്ജിദിലും, സെന്‍റ് ജോര്‍ജ് പള്ളികളിലും കയറിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എത്തിയത്.