18
Jun 2023
Wed
18 Jun 2023 Wed

കാമുകനുമായി ചേര്‍ന്ന് പത്താംക്ലാസുകാരി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ പിതാവിനെ കൊന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്രസിലാണ് സംഭവം. 47കാരനായ ദുര്‍ഗേഷ് കാന്ത് ആണ് കൊല്ലപ്പെട്ടത്. ദുര്‍ഗേഷിന്റെ ഭാര്യ ഹേമലത നഴ്‌സാണ്. ഇവര്‍ ജോലിക്കു പോയ സമയത്തായിരുന്നു മകളും കാമുകനും ചേര്‍ന്ന് കൊലപാതകം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുമ്പുവടിക്ക് തലയ്ക്കടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം നടത്തിയത്. ഈ സമയം ഇവിടെയെത്തിയ പെണ്‍കുട്ടിയുടെ സഹോദരന്‍ റിഷി കുമാറിനെയും കാമുകന്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു.

കൊല്ലപ്പെട്ട ദുര്‍ഗേഷ് കാന്തിന്റെ പിതാവ് ഹര്‍പ്രസാദ് കുമാറും റിഷി കുമാറും പുറത്തുപോയ വന്ന സമയത്ത് വീടിന്റെ താഴത്തെ നിലയില്‍ ആരെയും കണ്ടിരുന്നില്ല. ഇതോടെ മുകള്‍ നിലയില്‍ ഉണ്ടോയെന്ന് നോക്കാന്‍ റിഷി കുമാറിനെ പറഞ്ഞയച്ചപ്പോഴാണ് ദുര്‍ഗേഷിന്റെ മൃതദേഹം കാണുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക