08
Apr 2026
Wed
08 Apr 2026 Wed
Congress accusing BJP distributes money for vote in Palakkad

പാലക്കാട് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് യുഡിഎഫ്. കണ്ണാടി തരുവക്കുറിഞ്ഞ ഭാഗത്താണ് ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തത്. ഈ സമയം വാഹനത്തില്‍ ശോഭാ സുരേന്ദ്രനും ഉണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തെ വീട്ടില്‍ കയറി ബിജെപി പ്രവര്‍ത്തക വയോധികയുടെ കൈയില്‍ പണം നല്‍കിയ ശേഷം കാറില്‍ കയറി പോവാന്‍ ശ്രമിക്കുമ്പോഴാണ് ഈ ദൃശ്യം മൊബലില്‍ പകര്‍ത്തിയ യുവാവ് ശോഭാ സുരേന്ദ്രനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ശോഭാസുരേന്ദ്രന്‍ തന്റെ വീഡിയോ പകര്‍ത്തരുതെന്ന് യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രദേശത്തെ മരണവീട്ടിലെത്തിയ ശോഭാ സുരേന്ദ്രനും കൂട്ടരും ഇതിനിടെ സമീപത്തെ മറ്റൊരു വീട്ടിലെത്തി വയോധികയുടെ കൈയില്‍ 5000 രൂപ നല്‍കിയെന്നാണ് യുഡിഎഫ് ആരോപണം. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വീട്ടിലെത്തി വയോധികയുടെ മൊഴി എടുത്തു.

ഈ സമയം പണം വാങ്ങിയിട്ടില്ലെന്നും കൈയിലുണ്ടായിരുന്നത് ക്ഷേമ പെന്‍ഷന്റെ പണമാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനു പിന്നാലെ പാലക്കാട് പിരായിരിയില്‍ ബിജെപി സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തുവെന്നും കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചു.

ALSO READ: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യക്കെതിരേ പരാതിയുമായി ബിജെപി പോലീസില്‍