മമ്പാട്: 2023 – 24 വർഷത്തെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. കോഴിക്കോട് സർവകലാശാല വൈസ് ചാൻസിലർ പ്രഫ (ഡോ) പി രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കുറിച്ചും വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
|
കലാലയ ജീവിതത്തെ കുറിച്ചും, ജീവിതത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കോളേജ് മാനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ പി അബ്ദുറഹിമാൻ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു. 2021-24 കാലയളവിൽ ബിരുദം പൂർത്തിയാക്കിയവർക്കും 2022-2024 കാലയളവിൽ ബിരുദാനന്ദര ബിരുദം പൂർത്തിയാക്കിയവർക്കും പിഎച്ച്ഡി പൂർത്തിയാക്കിയവർക്കുമുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഡോ മൻസൂറലി പി പി റിപോർട്ട് അവതരിപ്പിച്ചു. എംഇഎസ് കേരള വൈസ് പ്രസിഡന്റ് ഇ പി മോയിൻകുട്ടി, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. ജംഷീർ ഇ എന്നിവർ പങ്കെടുത്തു. ബിരുദദാന ചടങ്ങിൻ്റെ കോ ഓഡിനേറ്റർ ആഷിക് സുൽത്താൻ എസ് എൽ നന്ദി പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


