31
Jan 2026
Sat
31 Jan 2026 Sat
couples found dead in lodge in Kottayam

കോട്ടാങ്ങലില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കെട്ടിത്തൂക്കിക്കൊന്ന നസീറിന് ജീവപര്യന്തം തടവ്കോട്ടയത്ത് ലോഡ്ജ് മുറിയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം(19), പുതുപ്പള്ളി പനംതാനത്ത് ഹൗസില്‍ നന്ദകുമാര്‍(23) എന്നിവരെയാണ് ശാസ്ത്രി റോഡിലെ ലോഡ്ജില്‍ വെള്ളിയാഴ്ച രാത്രി ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയില്‍ നിന്ന് പുറത്തു കാണാതെ വന്നതോടെ ജീവനക്കാര്‍ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ആസിയയെ കാണാനില്ലെന്ന് കാണിച്ചു വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

ALSO READ: കോട്ടാങ്ങലില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കെട്ടിത്തൂക്കിക്കൊന്ന നസീറിന് ജീവപര്യന്തം തടവ്