31
Jan 2026
Wed
വീട്ടുജോലിക്കെത്തിയ ദമ്പതികള്‍ 18 കോടി രൂപയുടെ സ്വര്‍ണവും പണവും കവര്ന്നുമുങ്ങി. ബംഗളുരുവിലാണ് സംഭവം. നഗരത്തിലെ പ്രമുഖ ബില്‍ഡറുടെ വീട്ടില്‍ ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശികളായ ദിനേശ്-കമല ദമ്പതികളാണ് വന്‍ കവര്‍ച്ച നടത്തി മുങ്ങിയത്.
|
ഷിമന്ത് എസ് അര്‍ജുന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഷിമന്തും ഭാര്യയും മകനും ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ഇരുവരും കവര്‍ച്ച നടത്തിയത്. അലമാരയുടെ പൂട്ടുപൊളിച്ചായിരുന്നു ദമ്പതികള്‍ കവര്‍ച്ച നടത്തിയത്. 10 കിലോ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് കവര്‍ച്ച നടത്തി മുങ്ങിയ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ALSO READ: യുഎഇയില്‍ മലയാളി വിദ്യാർഥിക്ക് നറുക്കെടുപ്പിൽ ഒരു കിലോ സ്വർണം സമ്മാനം



