06
Feb 2024
Fri
06 Feb 2024 Fri
കെ എസ് ഷാന്‍ വധം: പ്രതികളുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ കുറ്റപത്രം പിന്‍വലിക്കണമെന്ന പ്രതികളുടെ ഹരജി ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഇന്നു പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വാദമാണ് കോടതി കേട്ടത്. പ്രോസിക്യൂഷന് വേണ്ടി പി പി ഹാരിസ് ഹാജരായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് അന്വഷണം നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറാണെന്നും ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതികള്‍ ഉന്നയിക്കുന്ന വാദം. ഈ ഹരജി തീര്‍പ്പാക്കിയ ശേഷം മാത്രമെ കേസ് തുടങ്ങാനാവു. ഷാന്‍ വധകേസില്‍ ആദ്യം പിടിയിലായ 9 പേരുടെയും പിന്നീട് പിടിയിലായ 2 പേരുടേയും വിചാരണ ഒരുമിച്ചാണ് നടത്തുക.

2021 ഡിസംബര്‍ 18ന് രാത്രിയാണ് പ്രതികള്‍ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്ന ഷാനെ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം പ്രതികള്‍ വെട്ടിക്കൊന്നത്. ഇതിന്റെ പിറ്റേദിവസം രാവിലെയാണ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ പ്രതികാരക്കൊല നടന്നത്. ഈ കേസില്‍ വിചാരണപൂര്‍ത്തിയാക്കി കഴിഞ്ഞദിവസം 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക