12
Oct 2025
Sun
12 Oct 2025 Sun
CPO's wife arrested for stealing gold and set ablaze house to kill woman

ആശാപ്രവര്‍ത്തകയുടെ സ്വര്‍ണം മോഷ്ടിച്ച ശേഷം വീടിനു തീയിട്ട് കൊല്ലാന്‍ ശ്രമിച്ചതിനു പോലീസുകാരന്റെ ഭാര്യ പിടിയില്‍. കൊല്ലം കീഴ് വായ്പൂര് പുളിമല രാമന്‍കുട്ടിയുടെ ഭാര്യ പി കെ ലതാകുമാരി(61)യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം സജിന മന്‍സിലില്‍ സുമയ്യ(30)അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു സുമയ്യ ലതാകുമാരിയുടെ വീടിന് തീയിട്ടത്. ഗുരുതരമായ പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

whatsapp ആശാപ്രവര്‍ത്തകയുടെ സ്വര്‍ണം മോഷ്ടിച്ച ശേഷം വീടിനു തീയിട്ട് കൊല്ലാന്‍ ശ്രമിച്ചതിന് പോലീസുകാരന്റെ ഭാര്യ പിടിയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോയിപ്രം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറുടെ ഭാര്യയായ സുമയ്യയ്ക്ക് ഓഹരി ട്രേഡിങ് ഇടപാടുകള്‍ നടത്തിയതിലൂടെ വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതുകൂടാതെ ലോണ്‍ ആപ്പുകളില്‍ നിന്നും ഇവര്‍ വായ്പയെടുക്കുകയുണ്ടായി. കൈവശമുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വച്ചും ഈ തുക യുവതി ഓഹരി ട്രേഡിങ്ങിനായി വിനിയോഗിച്ചിരുന്നു. 50 ലക്ഷം രൂപയിലേറെ നഷ്ടം വന്നതോടെയാണ് സുമയ്യ മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ALSO READ: എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍