മുംബൈ: ഇന്ത്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മന്‍ ഗില്ലും ബോളിവുഡ് താരം സാറ അലി ഖാനും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു. ഗോസിപ്പുകള്‍ തുടര്‍ക്കഥ ആയതോടെയാണ് ഇരുവരും അണ്‍ഫോളോ ചെയ്തത്. പല തവണ ഗില്ലിനെയും സാറ അലി ഖാനെയും പൊതു ഇടങ്ങളില്‍ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ നടിയോ, ഗില്ലോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറുമായി ഗില്‍ ഡേറ്റിങ്ങിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
|
സമൂഹമാധ്യമങ്ങളില്‍ ഇരുവരും തെറ്റിപ്പിരിയാനുള്ള കാരണമെന്തെന്ന അന്വേഷണത്തിലാണ് ആരാധകര്‍. അതേസമയം ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് ശുഭ്മന്‍ ഗില്‍ കളിക്കുന്നത്. ഗില്ലിന്റെ സെഞ്ചറിക്കരുത്തില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇന്ന് രാത്രി 7.30ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്.
ഫൈനല്‍ മത്സരം മാത്രം ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓറഞ്ച് ക്യാപ്പിനുടമ ശുഭ്മന്‍ ഗില്ലാണ്. 16 മത്സരങ്ങള്‍ കളിച്ച ഗില്‍ 851 റണ്‍സാണു നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 129. ഐപിഎല്‍ 2023 സീസണില്‍ ഇതുവരെ മൂന്നു സെഞ്ചറികളും നാല് അര്‍ധ സെഞ്ചറികളും താരം നേടിയിട്ടുണ്ട്.


