04
Dec 2025
Mon
04 Dec 2025 Mon
Ditva cyclone

Ditva cyclone വന്‍ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ഇന്ന് രാവിലെയോടെ ഇത് ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ടിരുന്നു.

whatsapp നാശം വിതച്ച് ഡിറ്റ് വാ; 334 മരണം; തമിഴ് നാട്ടിലും പുതുച്ചേരിയിലും മഴ കനക്കും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്‌തേക്കും. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഈ സംസ്ഥാനങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേര്‍ക്കാണ് ഇതുവരെ ജീവഹാനി നേരിട്ടത്. 370 പേരെ കാണാതായെന്നും സര്‍ക്കാര്‍ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാന്‍ഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതര്‍ ഉണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

രക്ഷാദൗത്യത്തിനിടെ ലങ്കന്‍ വ്യോമസേനയുടെ ബെല്‍ 212 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ്, പൈലറ്റ് വിംഗ് കമാന്റര്‍ നിര്‍മല്‍ സിയാംബാല പിതിയയ്ക്കും ജീവന്‍ നഷ്ടമായി. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് നാല് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

അടിയന്തരാവസ്ഥയിലെ അധികാരങ്ങള്‍ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് സര്‍വകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും. അതിനിടെ രക്തദാന ക്യാമ്പില്‍ എത്തി രക്തം നല്‍കിയ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം വൈറല്‍ ആയി.

അതേസമയം, ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും ഇന്ത്യന്‍ വിമാനമെത്തി. വ്യോമസേനയുടെ യുദ്ധവിമാനമാണ് മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായി ലങ്കയില്‍ എത്തിയത്. ലങ്കന്‍ ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. പരിശീലനം നല്‍കാന്‍ പ്രത്യേക മെഡിക്കല്‍ സംഘവും കൊളമ്പോയില്‍ എത്തി.