
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്.എന്റെ മകളെ കൊന്നവനല്ലേ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
![]() |
|
രോഗം ബാധിച്ചു മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ അച്ഛന്‍ സനൂപാണ് മകളെ ചികില്‍സിച്ച ഡോക്ടറെ വെട്ടിയത്. കുഞ്ഞിന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. സനൂപിനെ പോലീസ് പിടികൂടിയിട്ടുണ്ട്. സൂപ്രണ്ടിനെ ലക്ഷ്യംവച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ ആക്രമിക്കുകയായിരുന്നു.
അനയയെ ആദ്യം പ്രവേശിപ്പിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കുട്ടി മരിക്കുകയുമായിരുന്നു.
ALSO READ: താമരശ്ശേരിയില്‍ മരിച്ച ഒമ്പതുവയസ്സുകാരിയുടെ സഹോദരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു