31
Dec 2025
Wed
31 Dec 2025 Wed
Dubai Kozhikkode Indigo flight has been delayed for a long time

ബുധനാഴ്ച പുലര്‍ച്ചെ 3.20ന് ദുബയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം വൈകുന്നേരമായിട്ടും പുറപ്പെടുന്നില്ല. മണിക്കൂറുകളായി യാത്രികര്‍ ദുരിതത്തില്‍. പുലര്‍ച്ചെ 12.30ന് വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രികരാണ് വിമാനം പുറപ്പെടാന്‍ വൈകുന്നതുമൂലം വലയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈലറ്റിന് സുഖമില്ലാത്തതിനാലാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍ യാത്രികരെ അറിയിച്ചത്. വൈകീട്ട് നാലിന് വിമാനം കോഴിക്കോട്ടേക്കും തിരിക്കുമെന്നും പിന്നീട് അറിയിക്കുകയുണ്ടായി.

ALSO READ: 140 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച 18കാരനായ വ്‌ളോഗര്‍ തലയറ്റു മരിച്ചു