അനാശാസ്യത്തിന് പിടികൂടിയ യുവതിയെ വിട്ടയയ്ക്കുകയും ഇതിനു പകരം അവരെ വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന
ആരോപണ വിധേയനായ വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പോയി. കഴിഞ്ഞദിവസം ജീവനൊടുക്കി ചെര്‍പ്പുളശ്ശേരി സി ഐ ബിനു തോമസിന്റെ ആത്മഹത്യാകുറിപ്പിലായിരുന്നു ഇന്നത്തെ സിഐ ആയിരുന്ന ഉമേഷിനെതിരേ വെളിപ്പെടുത്തലുണ്ടായത്.
|
ഉമേഷ് തന്നെയും കൂട്ടിക്കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചതെന്നും തന്നോടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ താനതിനു വഴങ്ങിയില്ലെന്നും ബിനു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഒപ്പം കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി ഉമേഷ് തന്നെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നും ബിനു തോമസ് കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇസിജിയില്‍ വ്യതിയാനം വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല.
ബിനു തോമസിന്റെ ആരോപണത്തില്‍ ഉമേഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഡിവൈഎസ്പിക്കെതിരെ പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. വൈകാതെ തുടര്‍നടപടിയുണ്ടായേക്കും. ഇതിന്റെ ഭാഗമായാണ് ഉമേഷ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.
ALSO READ:കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു



