05
Oct 2023
Mon
05 Oct 2023 Mon

കൊ​ച്ചി: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങാൻ ശ്രമിച്ച വയോധികന്റെ കൈ അറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് പരിക്കേറ്റത്.

ചാടിയിറങ്ങാൻ ശ്രമിച്ച ശശിധരൻ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ഴുകയായിരുന്നു. മകളും മരുമകനും ചേർന്ന് ട്രെയിനിൽ കയറ്റി വിട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ ശശിധരൻ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.

അപകടത്തിൽ ഇയാളുടെ ഒരു കൈ പൂർണമായി അറ്റുപോയി. ആര്‍പിഎഫ് സംഘം ഉടനെത്തി ശശിധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക