12
Sep 2025
Thu
എറണാകുളം പെരുമ്പടപ്പ് സ്വദേശി കുവൈത്തില്‍ മരിച്ചു. ജേക്കബ് ചാക്കോ(43)ആണ് മരിച്ചത്. റിഗ്ഗയില്‍ ബാഡ്മിന്റണ്‍ കളിച്ച ജേക്കബ് താമസസ്ഥലത്തേക്കു മടങ്ങിപ്പോവാനിരിക്കെ കോര്‍ട്ടില്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.
![]() |
|
ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാല്‍മിയയിലായിരുന്നു താമസം. ഒഐസിസി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ഭാര്യ: പാര്‍വതി. മക്കള്‍: നഥാന്‍, നയന.
ALSO READ: പോലീസ് സ്‌റ്റേഷനിലെ പാര്‍ട്ടിയില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞതിന് കൈയാങ്കളി