Ethiopia volcano എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലം ഏഷ്യന്‍ രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറാക്കി. ഇത് ഇന്ത്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തിലും വിമാനങ്ങള്‍ വൈകിയാണ് എത്തുന്നത്.
|
മണിക്കൂറില്‍ 100 മുതല്‍ 120 വരെ കി.മീ വേഗത്തിലാണ് പുകപടലം ഇന്ത്യയുടെ ദിശയിലേക്ക് നീങ്ങുന്നത്. നിലവില്‍ ചൈനക്ക് മുകളിലാണ് പുക പടലങ്ങള്‍. രണ്ടാഴ്ചക്കുള്ളില്‍ വ്യോമഗതാഗതം സാധാരണ നിലയില്‍ എത്തിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ALSO READ: ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അഗ്നിപര്‍വതത്തിനുള്ളില്‍ വീണ് യുവതി മരിച്ചു
12,000 വര്‍ഷത്തിനു ശേഷമാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നി പര്‍വതം പൊട്ടിത്തെറിക്കുന്നത്. ഇതില്‍ നിന്നുള്ള ചാര പുക ഇന്ത്യ ഒമാന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. തുടര്‍ന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്തരീക്ഷത്തില്‍ ചാരത്തിന്റെ അളവ് വര്‍ധിക്കുന്നത് വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്. അഗ്‌നിപര്‍വത സ്ഫോടനം മൂലമുണ്ടായ പൊടിപടലങ്ങള്‍ വായുവിന്റെ ഗുണനിലവാര സൂചികയെ ബാധിച്ചേക്കും.





