|
മുംബൈ: ഐ-ഫോണിന്റെ ഏറ്റവും പുതിയ സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാന ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക്. മുംബൈയില്‍ തിരക്ക് പരിധിവിട്ട് ഉന്തും തള്ളുമായി അത് പിന്നീട് സംഘര്‍ഷത്തിലും എത്തി. മുംബൈയ്ക്ക് പുറമെ ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ മിനിയാന്ന് വൈകിട്ട് മുതല്‍ ആളുകള്‍ ക്യൂവില്‍ ഇടംപിടിച്ചിരുന്നു. ഏറ്റവും പുതിയ വേഴ്‌സൻ വാങ്ങാനായി യുവാക്കള്‍ മാത്രമല്ല, മുതിര്‍ന്നവരും ഉറക്കമൊഴിച്ച് കാത്തിരുന്നു. പിന്നീട് പുലര്‍ച്ചെയോടെ ഔട്ട്‌ലെറ്റിന് മുന്നില്‍ വന്‍ ജനത്തിരക്ക് രൂപപ്പെട്ടു തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും തിരക്ക് പരിധിവിട്ടു. ഇതിനിടെ യുവാക്കള്‍ തമ്മില്‍ കയ്യാങ്കളിലും വാക്കേറ്റവുമുണ്ടായി. കോംപ്ലക്‌സിലെ സുരക്ഷാ ജീവനക്കാരും പിന്നീടെത്തിയ പൊലീസും ചേര്‍ന്നാണ് സംഘര്‍ഷം നിയന്ത്രിച്ചത്. തിരക്ക് കുറയ്ക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.
Apple has announced the iPhone 17 Pro and Pro Max, the top models in its new iPhone 17 lineup, alongside the regular iPhone 17 and all-new iPhone Air.





