Filmmaker Mira Nair Mentioned In Epstein Files കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയുടെ മാതാവും പ്രശസ്ത സംവിധായികയുമായ മീരാ നായര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍. 2009-ല്‍ പുറത്തിറങ്ങിയ തന്റെ ‘അമീലിയ’ (Amelia) എന്ന ചിത്രത്തിന്റെ ആഫ്റ്റര്‍ പാര്‍ട്ടിയില്‍ മീരാ നായര്‍ പങ്കെടുത്തത് ശിക്ഷിക്കപ്പെട്ട ലൈംഗികക്കടത്തുകാരി ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെ വീട്ടിലാണെന്ന് പുതിയ രേഖകള്‍ വ്യക്തമാക്കുന്നു.
|
വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ഇതില്‍ 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും ഉള്‍പ്പെടുന്നു.
ബില്‍ ക്ലിന്റനും ജെഫ് ബെസോസും പങ്കെടുത്ത പാര്‍ട്ടി
2009 ഒക്ടോബര്‍ 21-ന് ആണ് നടന്നത്. പബ്ലിസിസ്റ്റ് പെഗ്ഗി സീഗല്‍ ജെഫ്രി എപ്സ്റ്റീന് അയച്ച ഇമെയില്‍ വഴിയാണ് ഈ പാര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ ഉടനെ അയച്ച ഇമെയിലില്‍ അതിഥികളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, ആമസോണ്‍ സിഇഒ ജെഫ് ബെസോസ് എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ‘ഇപ്പോള്‍ ഗിസ്ലെയ്ന്റെ ടൗണ്‍ഹൗസില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ… സിനിമയുടെ ആഫ്റ്റര്‍ പാര്‍ട്ടിയായിരുന്നു. ബില്‍ ക്ലിന്റന്‍, ജെഫ് ബെസോസ്, ജീന്‍ പിഗോണി, സംവിധായിക മീരാ നായര്‍ തുടങ്ങിയവര്‍ അവിടെയുണ്ടായിരുന്നു,’ ഇമെയിലില്‍ പറയുന്നു.
എന്നാല്‍ മീരാ നായരുടെ സിനിമയോട് അതിഥികള്‍ക്ക് അത്ര വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നും (Tepid reaction) ഇമെയിലില്‍ സൂചിപ്പിക്കുന്നുണ്ട്.
എലോണ്‍ മസ്‌കിന്റെ പേരും എപ്സ്റ്റീന്‍ ഫയലുകളില്‍
ടെസ്ല സിഇഒ എലോണ്‍ മസ്‌കും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള നിരവധി ഇമെയില്‍ സംഭാഷണങ്ങളും ഈ രേഖകളിലുണ്ട്. 2012 നവംബറില്‍, എപ്സ്റ്റീന്റെ ദ്വീപിലേക്ക് വരാന്‍ ഹെലികോപ്റ്ററില്‍ എത്ര പേരുണ്ടാകുമെന്ന് എപ്സ്റ്റീന്‍ മസ്‌കിനോട് ചോദിച്ചു.
‘മിക്കവാറും താലുലയും ഞാനും മാത്രം. നിന്റെ ദ്വീപിലെ ഏറ്റവും വലിയ പാര്‍ട്ടി ഏത് ദിവസമാണ്?’ എന്നാണ് 2012 നവംബര്‍ 25-ന് മസ്‌ക് മറുപടി നല്‍കിയത്.




