സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.
|
1.31 കോടി പുരുഷന്‍മാര്‍ – 1.38 കോടി സ്ത്രീകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 277 തേര്‍ഡ് ജെന്‍ഡര്‍, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടര്‍മാര്‍ മാരും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 24 ലക്ഷം പേര്‍ പുറത്തായിരുന്നു. എന്നാല്‍ ഹിയറിംഗിന് ശേഷം കരട് പട്ടികയില്‍ നിന്ന് 15.11 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഒമ്പതുലക്ഷത്തിലേറെ പേരാണ് ഹിയറിങ്ങിനു ശേഷം വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്.



