30
Oct 2023
Sun
30 Oct 2023 Sun

കാസർഗോഡ്: 16 വയസുള്ള മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ. ഉദിനൂര്‍ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് ശിക്ഷ വിധിച്ചത്. കാസർഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് ശിക്ഷ. 2020 മാര്‍ച്ച്‌ 18നായിരുന്നു സംഭവം. അന്ന് ചന്തേര എസ്ഐ ആയിരുന്ന മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഓടിച്ചുവന്ന സ്കൂട്ടർ പിടികൂടിയത്.

ചോദ്യം ചെയ്തപ്പോള്‍ മാതാവ് ഫസീലയാണ് സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. തുടർന്ന് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫസീലയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.