16
Feb 2026
Mon
16 Feb 2026 Mon
fish seller dies after wild boar hits auto rickshaw

കണ്ണൂര്‍ കതിരൂരില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മല്‍സ്യവ്യാപാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂരില്‍ അവിട്ടം ഹൗസില്‍ എന്‍ പ്രദീപന്‍(52)ആണ് മരിച്ചത്. തിങ്കള്‍ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലശ്ശേരി മാര്‍ക്കറ്റില്‍ നി്ന്ന് വില്‍പ്പനയ്ക്കുള്ള മല്‍സ്യവുമായി നരവൂരിലേക്ക് വരുമ്പോള്‍ മൂന്നാം മൈലില്‍ വച്ചാണ് കാട്ടുപന്നി വാഹനത്തിനു കുറുകെ ചാടിയത്. ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര പരിക്കേറ്റ പ്രദീപനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: സ്വര്‍ണമാല വിഴുങ്ങിയ കേസ് ; പൊലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണി, തൊണ്ടി ക്ലോസറ്റില്‍ ഒഴുക്കിക്കളഞ്ഞ് യുവതി