24
Mar 2026
Tue
24 Mar 2026 Tue
foetus found in refrigerator in Kodungallur

കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെറിയ പെട്ടിക്കുള്ളില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന താന്‍ മാസം തികയാതെ പ്രസവിച്ചുവെന്നാണ് യുവതിയുടെ മൊഴി. നഴ്‌സിങ് പഠിച്ചിട്ടുള്ളതാന്‍ ഭ്രൂണം സ്വയം വേര്‍പ്പെടുത്തിയെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ALSO READ: ഇറാന്‍ ആക്രമണം രൂക്ഷമാക്കുന്നു; ഇസ്രായേലില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന