ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തിയ അരിക്കൊമ്പനെ കൊണ്ടുപോയ പെരിയാര്‍ റിസര്‍വിന് സമീപം പൂജ നടത്തിയ സംഭവത്തെ ന്യായീകരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. പൂജ നടത്തിയ സംഭവം വിവാദമാക്കേണ്ടതില്ലെന്നാണ് എ കെ ശശീന്ദ്രന്റെ പ്രതികരണം.
|
ഓരോ നാട്ടിലും ഓരോ രീതി ഉണ്ട്. അത് വച്ചാണ് ഇന്നല പൂജ നടത്തിയത്. പൂജ ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണെന്നും മന്ത്രി അവകാശപ്പെട്ടു. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആനയുടെ ചെറുചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പന്‍ പൊരുത്തപ്പെട്ടു എന്നാണ് ലഭിക്കുന്ന സൂചനകളെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ചിന്നക്കനാലില്‍ സിമന്റ് പാലത്തിന് സമീപം ഒരു കൂട്ടം ആനകള്‍ ഇറങ്ങിയത് ഏറെ ജാഗ്രതയോടെയാണ് വനം വകുപ്പ് നിരീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





