മോസ്കോ: ഇറാന്-അമേരിക്ക-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുതിച്ചുകയറുന്നു. ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളര്‍ കടന്നു. 2022ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം പത്താം ദിവസം പിന്നിടുമ്പോഴാണ് എണ്ണ വില 100 ഡോളറിലെത്തിയത്. ഒരു ഘട്ടത്തില്‍ ക്രൂഡ് ഓയില്‍ വില 115 ഡോളര്‍ വരെയെത്തി.
|
അമേരിക്കയിലും ഇന്ധന വില കൂടിയിട്ടുണ്ട്. കുറച്ചു സമയത്തേക്ക് കൂടുതല്‍ വില നല്കി ജനങ്ങള്‍ സഹകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ 300 ദശലക്ഷം ബാരല്‍ കരുതല്‍ എണ്ണ വിപണിയില്‍ ഇറക്കാന്‍ ജി 7 രാജ്യങ്ങളുടെ അടിയന്തര യോഗത്തില്‍ തീരുമാനമെടുത്തേക്കും.
മൂന്നു ദിവസത്തേക്ക് ആഗോള വിപണിയില്‍ ഒരു കോടിയിലധികം ബാരല്‍ ക്രൂഡ് ഓയില്‍ ആവശ്യമുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇന്ധന പ്രതിസന്ധി മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



