23
Feb 2023
Tue
23 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: അമേരിക്കന്‍ ഗായികയും നടിയും മോഡലുമായ സെലീനാ ഗോമസിന്റെ നിലവിലെ രോഗത്തിന്റെ അവസ്ഥ താരം ഇതിനോടകം ആരാധകരുമായി പങ്കുവച്ചിരുന്നു. നിലവില്‍ ലുപ്‌സ് രോഗത്തിനാണ് താരം അടിമപ്പെട്ടിരിക്കുന്നത്. ഈ രോഗം കാരണം താന്‍ അനുഭവിക്കുന്ന വേദനയാണ് താരം ടിക്ക് ടോക്കിലൂടെ ലോകത്തോട് വിളിച്ച് പറയുന്നത്. 2014ല്‍ ഓട്ടോ ഇമ്യുണ്‍ ഡിസീസ് ആയ ലുപ്‌സാണ് താരത്തിന് ബാധിച്ചത്.


ഈ രോഗത്തിന് മരുന്ന് കഴിക്കുന്നതിനാല്‍ താന്‍ അമിതമായി വണ്ണം വയ്ക്കുകയാണ്. മരുന്ന് നിര്‍ത്താന്‍ കഴിയില്ലെന്നും എന്നാല്‍ ബോഡി ഷെയ്മിങ് സഹിക്കാന്‍ വയ്യെന്നും താരം പറയുന്നു. തനിക്ക് പഴയ പോലെ ഒരു മോഡല്‍ ആവാന്‍ കഴിയില്ല. ഗായികയായി തുടരും-താരം വ്യക്തമാക്കി. ടെലിവിഷന്‍ സീരിയസുകളിലൂടെയാണ് സെലീന ഗോമസ് അഭിനയ രംഗത്തേക്ക് വന്നത്. തുടര്‍ന്നാണ് നിരവധി സിനിമകളില്‍ നടിയായി ലോക ശ്രദ്ധയാകര്‍ഷിച്ചത്. ഗായിക, നടി എന്നീ നിലകളില്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ 30കാരിയായ നടി നേടിയിട്ടുണ്ട്. പ്രശ്‌സത ഗായകന്‍ ജസ്റ്റിന്‍ ബീബറുമായി താരം പ്രണയത്തിലായിരുന്നു.

സെലീനാ ഗോമസിന് 2020ല്‍ ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തനിക്ക് ഒരിക്കലും അമ്മയാവാന്‍ കഴിയില്ലെന്ന് താരം ഇക്കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ചെയ്തിരുന്നു. യുവത്വം നിലനിര്‍ത്താന്‍ സെലീനാ ഗോമസിന്റെ ഡയറ്റ് ലോക പ്രശ്‌സ്തമായിരുന്നു. നിരവധി രോഗങ്ങള്‍ക്ക് അടിമപ്പെട്ട താരം പുറത്തിറങ്ങാന്‍ മടിയാണെന്നും അടുത്തിടെ വ്യക്തമാക്കിയിരുന്നു.