Gold price down കൊച്ചി: പശ്ചിമേഷന്‍ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം മൂലം വീണ്ടും സ്വര്‍ണവില താഴോട്ട്. ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1,320 കുറഞ്ഞത്. ഇതോടെ പവന് വില വീണ്ടും 1.10 ലക്ഷത്തിന് താഴെയായി. ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമാണ് ഇന്നത്തെ വില.
|
ശനി, ഞായര്‍ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവില വെള്ളിയാഴ്ചയാണ് അവസാനമായി മാറിയത്. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. യഥാക്രമം 13,835 രൂപയും 1,10,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ച കേരളത്തില്‍ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമായിരുന്നു വില.
അന്താരാഷ്ട്രവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 27.46 ഡോളര്‍ കൂറഞ്ഞു. 0.59 ശതമാനം ഇടിവോ?ടെ 4,648.97 ഡോളറാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 4,676.4 ഡോളറായിരുന്നു.
ഈ മാസത്തെ സ്വര്‍ണ വില ഒറ്റ നോട്ടത്തില്‍
ഏപ്രില്‍ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ
ഏപ്രില്‍ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ
ഏപ്രില്‍ 3- രാവിലെ 1,10,680 രൂപ
ഏപ്രില്‍ 4- രാവിലെ 1,10, 680 രൂപ
ഏപ്രില്‍ 5- 1,10, 680 രൂപ
ഏപ്രില്‍ 6- 1,09,360 രൂപ
സ്വര്‍ണവിലയില്‍ ഈ ട്രെന്‍ഡ് എത്രകാലം തുടരും?
സ്വര്‍ണവിലയില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താല്‍ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വര്‍ണത്തെ ആശ്രയിക്കും. എന്നാല്‍ ഇറാന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാന്‍ ഹോര്‍മുസ് തുറന്നത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്കി. നിലവില്‍ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ സ്വര്‍ണ്ണവിലയില്‍ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.





