16
Apr 2024
Mon
16 Apr 2024 Mon

കൊച്ചി: കേരളത്തിൽ പവന് അരലക്ഷം രൂപ പിന്നിട്ടിട്ടും നിലയ്ക്കാതെ സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. 50,880 രൂപയാണ് ഇന്നത്തെ പവന്‍ വില. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നു കൂടിയത് 680 രൂപ. ഗ്രാം വില 85 രൂപ വര്‍ധിച്ച് 6360 ആയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി അന്‍പതിനായിരം രൂപ കടന്നത്. പിന്നീട് നേരിയ ഇടിവു വന്ന വില വീണ്ടും കുതിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഇനിയും വില കൂടാനാണ് സാധ്യത.