16
Jan 2025
Fri
16 Jan 2025 Fri
Today's gold rates in Kerala and Gulf countries including UAE and Saudi Arabia are as follows:

കൊച്ചി: പുതുവർഷം ആഭരണ പ്രേമികളുടേത് അല്ലെന്നു വ്യക്തമാക്കി ഓരോ ദിവസവും സ്വർണത്തിന് വില കൂടുന്നു. നാളെ തന്നെ 60,000 കടക്കുമെന്ന് ഉറപ്പ് ആയിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വര്‍ണവിലയില് ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രമിൻ്റെ വില 7450 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു.

എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില കുത്തിച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ജനുവരിയിലെ വില വ്യത്യാസം

Date Price of 1 Pavan Gold (Rs.)
1-Jan-25 Rs. 57,200 (Lowest of Month)
2-Jan-25 57440
3-Jan-25 58080
4-Jan-25 57720
5-Jan-25 57720
6-Jan-25 57720
7-Jan-25 57720
8-Jan-25 57800
9-Jan-25 58080
10-Jan-25 58280
11-Jan-25 58520
12-Jan-25 58520
13-Jan-25 58720
14-Jan-25 58640
15-Jan-25 58720
16-Jan-25
Yesterday »
59120
17-Jan-25
Today »
Rs. 59,600 (Highest of Month)