സ്വര്‍ണ വില വീണ്ടും 46,000 രൂപയ്ക്ക് മുകളില്‍; എന്താണ് ഈ ചാഞ്ചാട്ടത്തിന് കാരണം
|
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില 46,000 രൂപയ്ക്ക് മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞദിവസം പവന് 280 രൂപ കൂടി 46,200 രൂപയായിരുന്നു. ഇന്ന് വില വര്‍ധിക്കാത്ത സാഹചര്യത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,200 രൂപയും ഗ്രാമിന് 5775 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കഴിഞ്ഞദിവസം 35 രൂപ ഉയര്‍ന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു.വിപണി വില 4785 രൂപയുമാണ്. ഡിസംബര്‍ 4 ന് 47,080 എന്ന റെക്കോര്‍ഡ് വിലയിലേക്കെത്തിയ സ്വര്‍ണവില പിന്നീട് കൂടുകയും കുറയുമായിരുന്നു. ഇന്നലെ വില ഉയര്‍ന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വര്‍ണവില.
ഫെഡറല്‍ റിസര്‍വ് പണനയ അവലോകന യോഗ തീരുമാനം വന്നതിന് പിന്നാലെ ഡിസംബര്‍ 14, 15 ദിവസങ്ങളിലാണ് സ്വര്‍ണ വില സമീപ കാലത്ത് ഇതേ നിലവാരത്തില്‍ വന്നത്. ഡിസംബര്‍ 15 ന് 80 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 46,200 രൂപയിലേക്ക് എത്തിയത്. മാസത്തിലെയും ചരിത്രത്തിലെയും ഉയര്‍ന്ന നിലവാരമായ 47,080 രൂപയില്‍ നിന്ന് 880 രൂപ അകലെയാണ് ബുധനാഴ്ചയിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന വിലയായ 45,320 രൂപയില്‍ നിന്നും 880 രൂപയുടെ വ്യത്യാസമാണ് സ്വര്‍ണ വിലയിലുള്ളത്. ആഗോള സാഹചര്യങ്ങള്‍ പരി?ഗണിച്ചാല്‍ സ്വര്‍ണ വില വീണ്ടും സര്‍വകാല ഉയരത്തിലേക്ക് കുതിക്കാനാണ് സാധ്യത.


