12
Sep 2025
Fri
12 Sep 2025 Fri
Gold prices in Kerala have fallen again, falling by Rs 5 per gram.

സംസ്ഥാനത്ത് സ്വര്‍ണവില സകല റെക്കോഡുകളും ഭേദിച്ചു മുന്നേറുന്നു. പവന് 560 രൂപ വര്‍ധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി.

whatsapp റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; ഇന്നു വര്‍ധിച്ചത് 560 രൂപ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് റെക്കോഡ് വിലയാണ്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8105 രൂപയാണ് 18 കാരറ്റിന്റെ വില. 14 കാരറ്റിന് 6305ഉം ഒമ്പത് കാരറ്റിന് 4070ഉം ആയി.

ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. 9795 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ വില. പവന് 80 കുറഞ്ഞ് 78,360 രൂപയായിരുന്നു.

ലോക വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.24 ശതമാനമാണ് കൂടിയത്. 3,557.97 ഡോളറായാണ് ട്രായ് ഔണ്‍സിന് കൂടിയത്. ബുധനാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില റെക്കോഡിലെത്തിയിരുന്നു. 3,578.50 ഡോളറായാണ് വില ഉയര്‍ന്നത്.

ബുധനാഴ്ച തുടര്‍ച്ചയായി ഒമ്പതാംദിനവും ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോഡിത്തിലെത്തിയിരുന്നു. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്നത് 9805 ആയപ്പോള്‍ ഒരു പവന് വില 78,440 ആയി ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്. ചൊവ്വാഴ്ച 77,800 രൂപയായിരുന്നതില്‍നിന്ന് 640 രൂപയാണ് ഒറ്റദിവസം ഉയര്‍ന്നത്.