കൊച്ചി: കേരളത്തില്‍ എല്ലാ പരിധിയും മറികടന്ന് കുതിച്ച് സ്വര്‍ണവില. 57 ഉം പിന്നിട്ട് 58,000 ലേക്ക് കടക്കുകയാണ് സ്വര്‍ണവില.
|
ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയായി. ഗ്രാമിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 7240 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്ന് പുതിയ ഉയരത്തിലെത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് സ്വര്‍ണവില കുതിക്കുന്നത്. എട്ടു ദിവസത്തിനിടെ 1700 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.
ഒക്ടോബര്‍ 4,5,6 തീയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7120 രൂപയിലാണ് ഒരു ഗ്രാമിന് വില്‍പന നടന്നത്. ഈ മാസം തുടക്കം മുതല്‍ തന്നെ വില ഏഴായിരത്തിന് മുകളില്‍ തുടരുകയാണ്.
സ്വര്‍ണവില 7240കടന്നതോടെ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. ഈ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പണിക്കൂലി കൂടി ചേരുമ്പോള്‍ ഒരു പവന് നല്ലൊരു തുക മുടക്കേണ്ടി വരും. 60,000ന് മുകളില്‍ കൊടുക്കേണ്ടിവരും ഒരു പവന്‍ സ്വര്‍ണാഭരണത്തിന്.
ഒക്ടോബറിലെ സ്വര്‍ണവില ഇങ്ങനെ:
| Date | Price of 1 Pavan Gold (Rs.) |
| 1-Oct-24 | 56400 |
| 2-Oct-24 | 56800 |
| 3-Oct-24 | 56880 |
| 4-Oct-24 | 56960 |
| 5-Oct-24 | 56960 |
| 6-Oct-24 | 56960 |
| 7-Oct-24 | 56800 |
| 8-Oct-24 | 56800 |
| 9-Oct-24 | 56240 |
| 10-Oct-24 | Rs. 56,200 (Lowest of Month) |
| 11-Oct-24 | 56760 |
| 12-Oct-24 | 56960 |
| 13-Oct-24 | 56960 |
| 14-Oct-24 | 56960 |
| 15-Oct-24 | 56760 |
| 16-Oct-24 | 57120 |
| 17-Oct-24 Yesterday » |
57280 |
| 18-Oct-24 Today » |
Rs. 57,920 (Highest of Month) |
Gold prices jump in Kerala, to 58,000


