കാല്യാണസീസണില്‍ മാറിയും മറിഞ്ഞും സ്വര്‍ണനിരക്ക്; ഇന്നും മാറ്റം, ആഭരണപ്രേമികള്‍ക്ക് ഇത് തിരിച്ചടികളുടെ കാലം
|
സ്വര്‍ണവിലയില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത മാസമാണ് 2024 ഏപ്രില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി. ഇത്രകണ്ട് വില കൂടിയെങ്കിലും, കഴിഞ്ഞ ദിവസം ആശ്വാസത്തിന് വകയുണ്ടായിരുന്നു. ഏപ്രില്‍ 23 ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,120 രൂപയുടെ കുറവ് രേഖപ്പെടുത്തി. പോയ ദിവസം കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിനു വില 52,920 രൂപയായി. വരും ദിവസങ്ങളിലും വില കുറയാനുള്ള പ്രവണതയ്ക്ക് തുടക്കം കുറിച്ചു എന്ന് കരുതിയെങ്കിലും, തൊട്ടടുത്ത ദിവസം പൊന്ന് പഴയവഴിയേ മടക്കം ആരംഭിച്ചു. ഇന്ന് വിലകൂടുതലോടെയാണ് വിപണി തുടങ്ങിയത്.
ബുധനാഴ്ച (24.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയും പവന് 44,560 രൂപയുമാണ് വില. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായി ഉയര്‍ന്നു.
ചൊവ്വാഴ്ച (23.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും പവന് 1120 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും പവന് 1040 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5535 രൂപയും പവന് 44,280 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 87 രൂപയായാണ് കുറഞ്ഞത്.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും പവന് 54,040 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയും പവന് 45,320 രൂപയുമായിരുന്നു നിരക്ക്. തിങ്കളാഴ്ച വെള്ളിക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 89 രൂപയായാണ് കുറഞ്ഞത്.
വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതാണ് സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. തുടര്‍ച്ചയായ ഇടിവുകള്‍ക്ക് പിന്നാലെയുണ്ടായ വര്‍ധനവോടെ പവന് വീണ്ടും 53,000 രൂപ കടന്നിരിക്കുകയാണ്.
ഏപ്രിലില്‍ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഏപ്രില്‍ 1 50,880 രൂപ
ഏപ്രില്‍ 2 50,680 രൂപ
ഏപ്രില്‍ 3 51,280 രൂപ
ഏപ്രില്‍ 4 51,680 രൂപ
ഏപ്രില്‍ 5 51,320 രൂപ
ഏപ്രില്‍ 6 52,280 രൂപ
ഏപ്രില്‍ 7 52,280 രൂപ
ഏപ്രില്‍ 8 52,520 രൂപ
ഏപ്രില്‍ 9 52,600 രൂപ (രാവിലെ)
ഏപ്രില്‍ 9 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രില്‍ 10 52,880 രൂപ
ഏപ്രില്‍ 11 52,960 രൂപ
ഏപ്രില്‍ 12 53,760 രൂപ
ഏപ്രില്‍ 13 53,200 രൂപ
ഏപ്രില്‍ 14 53,200 രൂപ
ഏപ്രില്‍ 15 53,640 രൂപ
ഏപ്രില്‍ 16 54,360 രൂപ
ഏപ്രില്‍ 17 54,360 രൂപ
ഏപ്രില്‍ 18 54,120 രൂപ
ഏപ്രില്‍ 19 54,520 രൂപ
ഏപ്രില്‍ 20 54,440 രൂപ
ഏപ്രില്‍ 21 54,440 രൂപ
ഏപ്രില്‍ 22 54,040 രൂപ
ഏപ്രില്‍ 23 52,920 രൂപ
ഏപ്രില്‍ 24 53,280 രൂപ


