കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെയെത്തി, ഇന്നത്തെ വില അറിയാം
|
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. നാമമാത്രമായ വിലക്കുറവാണ് ഇന്ന് കേരള വിപണിയിലുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 200 രൂപ വര്‍ധിച്ച സ്വര്‍ണ വില ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 46,640 രൂപയായിരുന്നു. ഈ വിലയും കടന്ന് സ്വര്‍ണം ഇനി കുതിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനം. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാനുള്ള ട്രെന്‍ഡ് തന്നെയാണുള്ളത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി.
എണ്ണ വില കുതിക്കുന്നത് വിപണിയില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് വില കുതിക്കാന്‍ കാരണം. മാത്രമല്ല, ചൈനയില്‍ നിന്ന് വലിയ ആവശ്യം ഉയര്‍ന്നതും എണ്ണ വില കൂടാന്‍ കാരണമായി. ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 83.45 ഡോളര്‍ ആണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 79.50 ഡോളറും.
Gold Rate Today in Kerala 20 february 2024


