പിടിതരാതെ സ്വര്‍ണവില കുതിക്കുന്നു; പവന് 47,000 കടന്നു
|
കൊച്ചി: നിര്‍ത്താതെ ഓട്ടം തുടരുന്ന സ്വര്‍ണവില ഒടുവിലിതാ സര്‍വ റെക്കോഡും മറികടന്ന് 47,000ലെത്തിയിരിക്കുന്നു. കേരള വിപണി ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില പവന് 47,000 രൂപ നിലവാരത്തിന് മുകളിലെത്തിയത്. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെ 47,080 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 രൂപയിലത്തി.
ഡിസംബര്‍ ഒന്നിനുള്ള 46,160രൂപയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില. കഴിഞ്ഞ മാസം 13 മുതല്‍ സ്വര്‍ണവില പടിപടിയായി ഉയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അന്ന് 44,360 രൂപയായിരുന്നു സ്വര്‍ണവില.
മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. ഹമാസ് ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


