12
Oct 2025
Sun
12 Oct 2025 Sun
Googlys cricket tournment at Jeddah

ജിദ്ദ: ഗൂഗ്ലീസ് ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഗൂഗ്ലീസ് പ്രീമിയര്‍ ലീഗ് (GPL) ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ജിദ്ദയില്‍ അരങ്ങേറും. ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റില്‍ നാല് ടീമുകള്‍ തമ്മിലായിരിക്കും മത്സരം. ക്ലബ് അംഗങ്ങളുടെ കായിക മികവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുകയാണ് ടൂര്‍ണമെന്റിന്റെ പ്രധാന ലക്ഷ്യം. എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം ഒക്ടോബറിന്റെ ആദ്യവാരത്തില്‍ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

whatsapp ഗൂഗ്ലീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബറില്‍ ആരംഭിക്കും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൂഗ്ലീസ് ക്ലബ് വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും നവംബര്‍ മാസത്തില്‍ നടക്കും. ഗൂഗ്ലീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് – സീസണ്‍ 2 എന്ന പേരില്‍ നടക്കുന്ന ഈ മേളയില്‍ ഇന്ത്യ, ഇന്തോനേഷ്യ , ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കായികരംഗത്തും സൗഹൃദബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ഗൂഗ്ലീസ് ക്ലബ്ബിന്റെ സജീവ പങ്കാളിത്തം സമൂഹത്തില്‍ മികച്ച മാതൃകയാണെന്ന് സംഘാടകര്‍ അറിയിച്ചു.

ALSO READ: ട്രെഡ് മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരിക്ക്