ദോഹ: മികച്ച ഷോപ്പിങ് അവസരമൊരുക്കി പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏഴാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വുഖൈര്‍ എസ്ദാന്‍ മാള്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ആകര്‍ഷകമായ പ്രമോഷനുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
|
7 ഖത്തര്‍ റിയല്‍ പ്രമോഷന് പുറമെ, ഓരോ മണിക്കൂറിലും നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലകിഴിവും പ്രഖ്യാപിക്കും. സെപ്തംബര്‍ 5 ചൊവ്വാഴ്ച, പഴം, പച്ചക്കറികള്‍, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്, ഗൃഹോപകരണങ്ങള്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ ഏഴ് റിയാലിന് നിരവധി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏഴു വര്‍ഷമായി ഉപഭോക്താക്കള്‍ നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നിലെന്ന് റീജ്യനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


