രക്തസാക്ഷി ഫണ്ടും പാര്‍ട്ടി ഓഫിസ് നിര്‍മാണ ഫണ്ടും തിരഞ്ഞെടുപ്പ് ഫണ്ടുമൊക്കെ ക്രമക്കേട് നടത്തിയെന്ന വെളിപ്പെടുത്തിയതിനു സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ചാണ് കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യുന്നത്.
|
സാമ്പത്തിക ക്രമക്കേട് ആരോപിച്ചതിനു പിന്നാലെ കുഞ്ഞികൃഷ്ണന്റെ ആരോപണം പാര്‍ട്ടി തള്ളുകയും പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കുകയുമായിരുന്നു. ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന
തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിന് അദ്ദേഹം പോലീസ് സംരക്ഷണം തേടിയത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നില്‍ സിപിഐഎമ്മുകാര്‍ പ്രകടനം നടത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍, ജില്ല പോലീസ് മേധാവിക്കൊപ്പം ഫണ്ട് തട്ടിപ്പില്‍ ആരോപണവിധേയനായ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനന്‍, സിപിഐഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ALSO READ: വീട്ടുജോലിക്കെത്തിയ ദമ്പതികള്‍ 18 കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നുമുങ്ങി





