വടകര: ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന മൈജിയുടെ ഫ്യൂച്ചർഷോറൂം വടകരയിൽ പ്രവർത്തനം തുടങ്ങി. സിനിമാതാരം ഹണിറോസ് ആണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എൻ.എച്ച്. ബൈപ്പാസ് കരിമ്പനപ്പാലത്തിനടുത്താണ് ഷോറൂം.
|
10,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന രണ്ട് ഭാഗ്യശാലികൾക്ക് ഒരുലക്ഷം രൂപവരെ വിലമതിക്കുന്ന ഗൃഹോപകരണങ്ങളുടെ കോംബോ പായ്ക്ക്, ഓരോ മണിക്കൂറിലും ഷോറൂം സന്ദർശിക്കുന്ന രണ്ട് ഭാഗ്യശാലികൾക്ക് വാഷിങ് മെഷീൻ, ടി.വി, ഹോം തിയേറ്റർ തുടങ്ങിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ മൈജി അതിവേഗ ഫിനാൻസ് സൗകര്യം, ആകർഷകമായ കാഷ്ബാക്ക് ഓഫറുകൾ, ലളിതമായ നടപടിക്രമങ്ങൾ തുടങ്ങിയവ ഈ ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ഗാഡ്ജറ്റ്സ്, നവീനമായ ആക്‌സെസറികൾ, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ, അതിവിപുലമായ ഹോംഅപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ് കലക്‌ഷനുമായി ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർസ്റ്റോറിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. മൈജിയുടെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും വെബ്സൈറ്റ് (www.myg.in) വഴിയും ഓർഡർ ചെയ്യാം.


