31
Oct 2025
Thu
31 Oct 2025 Thu
hostage taker dies in Police shooting in Mumbai

17 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ പോവൈ മേഖലയിലാണ് സംഭവം. രോഹിത് ആര്യയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ 17 കുട്ടികളെയാണ് ബന്ദികളാക്കിയത്. വിവരമറിഞ്ഞെത്തിയ പോലീസിനു നേരെ ഇയാള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ പോലീസ് നടത്തിയ വെടിവയ്പിലാണ് രോഹിത് ആര്യ കൊല്ലപ്പെട്ടത്.

whatsapp 17 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ തന്റെ ആര്‍എ സ്റ്റുഡിയോസ് എന്ന സ്റ്റുഡിയോയിലേക്ക് ഓഡിഷനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ബന്ദികളാക്കിയത്. രണ്ടുമണിക്കൂറോളമാണ് കുട്ടികളെ ഇയാള്‍ ബന്ദികളാക്കിയത്. രോഹിത് ആര്യയെ വെടിവച്ചുവീഴ്ത്തിയതിനു പിന്നാലെ കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഉച്ചയ്ക്ക് 1.45ഓടെയാണ് പോലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ചര്‍ച്ച നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. കുട്ടികളെ അപായപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ പോലീസ് സംഘം സ്റ്റുഡിയോയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് വെടിവയ്പുണ്ടായത്.

കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണെന്നും താനൊരു ഭീകരനല്ലെന്നും ഇയാള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുകയുണ്ടായി. താന്‍ ആത്മഹത്യ ചെയ്യുന്നതിനു പകരം കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണെന്നും തനിക്ക് ചെറിയ ആവശ്യങ്ങളേ ഉള്ളൂവെന്നും ഇയാള്‍ പറഞ്ഞു. നിങ്ങളില്‍ നിന്ന് തെറ്റായ ചെറിയൊരു നീക്കമുണ്ടായാല്‍ താന്‍ സ്റ്റുഡിയോക്ക് തീയിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

സ്‌കൂളുകളിലെ ശുചീകരണത്തിനായി താന്‍ തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ 2024 ജനുവരിക്കു ശേഷം പണം നല്‍കിയിട്ടില്ലെന്നും രോഹിത് ആര്യ വെളിപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കാര്‍ 7 ലക്ഷത്തിന്റെയും 8 ലക്ഷത്തിന്റെയും ചെക്കുകള്‍ നേരത്തേ നല്‍കിയിരുന്നു. ഇതിനു ശേഷം കൂടുതല്‍ പണം നല്‍കുമെന്ന് വാക്ക് നല്‍കിയിരുന്നില്ലെന്നും അതുണ്ടായില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടി.

ALSO READ: കോഴിക്കോട്ട് 16കാരിയെ നിരവധി തവണ ലൈംഗിമായി പീഡിപ്പിച്ച 20കാരന്‍ പിടിയില്‍