07
Sep 2024
Thu
07 Sep 2024 Thu
Husband kills wife by cut her throat in Kottarakkara

കൊല്ലം കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സരസ്വതിയുടെ ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യശേഷം സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. ഇതിന് ശേഷമാണ് ഇയാൾ
ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തിയത്. സരസ്വതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക