സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നുമാരോപിച്ച് ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് 25കാരി ജീവനൊടുക്കി. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. മലപ്പുറം മഞ്ചേരി എളംങ്കൂര്‍ പേലേപ്പുറത്ത് വ്യാഴാഴ്ചയാണ് യുവതിയെ സംഭവം.
|
വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ(25) ഭര്‍ത്താവ് പ്രഭിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. 2023 മെയില്‍ ആയിരുന്നു വിഷ്ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലി ഇല്ലെന്നും പറഞ്ഞു പ്രഭിന്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇതിന് ഇയാളുടെ കുടുംബം കൂട്ടുനിന്നുവെന്നും വിഷ്ണുജയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാമെന്നും മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ ശരിയാക്കുമെന്ന് വിഷ്ണുജ പറഞ്ഞിരുന്നുവെന്നു പിതാവ് പറഞ്ഞു. പഭിന്‍ തന്റെ മകളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. പ്രഭിന് ക്രിമിനല്‍ സ്വഭാവമാണ്. മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നതായും പിതാവ് പറയുന്നു.





