17
Aug 2023
Thu
17 Aug 2023 Thu

ന്യൂഡൽഹി കംപ്യൂട്ട‍‍ർ, ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രനിയന്ത്രണം. പ്രാദേശിക ഉൽപ്പാദനത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നാണ് വിശദീകരണം. ലാപ്ടോപ്പുകളും ടാബ് ലറ്റുകളും ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന് വിദേശവ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം പ്രത്യേക തരം കംപ്യൂട്ടറുകളുടെ ഇറക്കുമതി തുടരാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയിൽ നിർമാണശാലകളില്ലാത്ത ആപ്പിൾ അടക്കമുള്ള കമ്പനികൾ ഇന്ത്യയിൽ നിർമാണം ആരംഭിക്കാൻ പുതിയ നയം കാരണമാവുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.