തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് ടി 20 ലോകകപ്പ്. എതിരാളികളായ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് തറപറ്റിച്ചാണ് ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ ടി 20 ലോകകപ്പ് സ്വന്തമാക്കിയത്.
|
സഞ്ജു സാംസണിന്റെയും(46 പന്തില്‍ 89), അഭിഷേക് ശര്‍മയുടെയും(21 പന്തില്‍ 52), ഇഷാന്‍ കിഷന്റെയും(25 പന്തില്‍ 54), ശിവം ദുബേയുടെയും(എട്ട് പന്തില്‍ നിന്ന് 26*)മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം അബദ്ധമാണന്ന് തിരിച്ചറിയിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ഓപണര്‍മാരായ സഞ്ജുവും അഭിഷേകും കാഴ്ച വച്ചത്.
ജെയിംസ് നീഷം മൂന്നും മാറ്റ് ഹെന്‍ റി, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങില്‍ ടിം സൈഫര്‍ട്ട് 26 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത് ന്യൂസിലാന്‍ഡിന് മികച്ച തുടക്കം നല്‍കിയെങ്കിലും ഒരറ്റത്ത് വിക്കറ്റുകള്‍ നിരന്തരം വീണുകൊണ്ടിരുന്നു. മിച്ചല്‍ സാന്‍ഡ്‌നര്‍(35 പന്തില്‍ 45) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി ന്യൂസിലാന്‍ഡ് കൂടാരം കയറുകയായിരുന്നു.
ബുംറ നാലോവറില്‍ 15 റണ്‍ മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ നേടി. അക്‌സര്‍ പട്ടേല്‍ മൂന്നും ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ നേടി.





